പോക്സോ കേസിൽ പ്രതിക്ക് 12വർഷം തടവും 75000രൂപ പിഴയും ശിക്ഷ

Spread the love

വർക്കല ഇലകമൺ കായൽപുറം കല്ലിൽതൊടിയിൽ വീട്ടിൽ വാവ എന്നു വിളിക്കുന്ന പ്രിൻസിനാണ് (33) വർക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സിനി.ആർ.എസ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കാതിരുന്നാൽ 9 മാസം അധികതടവ് അനുഭവിക്കണം. ആറു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രിൻസിന് എതിരെ
പോക്സോ പ്രകാരം 2020 ജനുവരിയിൽ അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന സജീവ്.ആർ, സജീവ്.ഡി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ഹേമചന്ദ്രൻനായർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page