ഇ.എം.എസ്. അനുസ്മരണവും പുരസ്ക്കാര സമർപ്പണവും

Spread the love

മലയാളം കൾച്ചറൽ ഫോറം വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 19 ന് ഇ. എം എസ് . അനുസ്മരണ ചടങ്ങ് വർക്കല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു.
ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ഫോറത്തിന്റെ പ്രഥമ 1 ഇഎം എസ് . പുരസ്ക്കാരം സാഹിത്യകാരനായ ജയചന്ദ്രൻ പനയറയ്ക്ക് , ഡോ. പി.കെ. സുകുമാരൻ സമ്മാനിച്ചു. യോഗത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ , വർക്കല നഗരസഭ കൗൺസിലർ അഡ്വ. ആർ. അനിൽകുമാർ , ഡോ. എം. ജയരാജു , ഡോ. മണികണ്ഠൻ നായർ , വി.ശിവപ്രസാദ് ഫോറം താലുക്ക് പ്രസിഡന്റ് വി. ശ്രീനാഥക്കുറുപ്പ്, ആനിപവിത്രൻ എന്നിവർ പ്രസംഗിച്ചു.
ഇ എം എസി സാംസ്ക്കാരിക കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് നടത്തുന്ന അനുസ്മരണ ചടങ്ങിന് ഓർമ്മദിന.ഇ എം.എസി ന്റെ ജീവിതവും വിവിധ കാഴ്ചപ്പാടുകളും ആഴത്തിൽ പഠിച്ച് മനസിലാക്കുകയും, അദ്ദേഹത്തെ അടുത്തറിയുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹിത്യകാരനായ ജയചന്ദ്രൻ പനയറയ്ക്കാണ് പ്രഥമ പുരസ്ക്കാരം നൽകിയതെന്ന് ഫോറം താലൂക്ക് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page