ലെൻസ്ഫെഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് എഞ്ചിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്ഫെഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ മാർച്ചും ധർണയും നടത്തിയത്

ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻറ് സി എസ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം വിൻസൻറ് എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ , സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ , സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യായിരത്തോളം എൻജിനീയർമാരാണ് ധർണ്ണയിൽ പങ്കെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page